കൊച്ചി: വെസ്‌പയുടെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി, പിയാജിയോ ഒരുക്കിയതാണ് 'വെസ്‌പ 75" സ്‌പെഷ്യൽ എഡിഷൻ സ്‌കൂട്ടറുകൾ. 125 സി.സി., 150 സി.സി വിഭാഗങ്ങളിൽ വെസ്‌പ 75 സ്‌പെഷ്യൽ എഡിഷൻ ലഭിക്കും.
ഹൈ ല്യൂമെൻ എൽ.ഇ.ഡി ഹെഡ്‌ലൈറ്റ്, അതിൽ മദ്ധ്യത്തിൽ ചേർത്തിരിക്കുന്ന ഡി.ആർ.എൽ., 150 സി.സി സ്‌കൂട്ടറിന് ആന്റിലോക്ക് ബ്രേക്കിംഗ് സിസ്‌റ്റത്തോട് (എ.ബി.എസ്) കൂടിയ ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, 125 സി.സി സ്‌കൂട്ടറിന് കോംബീ ബ്രേക്കിംഗ് സിസ്‌റ്റം (സി.ബി.എസ്) എന്നിങ്ങനെ മികവുകളുണ്ട്. 1946ലാണ് വെസ്‌പ ആദ്യമായി ഉപഭോക്താക്കളിലേക്ക് എത്തിയത്.
അന്നത്തെ ക്ളാസിക് ലുക്കിന്റെ നൊസ്‌റ്റാൾജിയ സമ്മാനിച്ചാണ്, സ്റ്റൈലിഷ് ലുക്കിൽ ആധുനിക ചേരുകളും ചേർത്ത് വെസ്‌പ 75നെ പിയാജിയോ ഒരുക്കിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |