മാസ്‌ലുക്കിലുള്ള മോഹൻലാലിന്റെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. പഴയ മോഹൻലാലിന്റെ ഹെയർസ്‌റ്റൈലിൽ ഇപ്പോഴുള്ള ലുക്ക് വരുന്ന കൺസപ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.സിനിമാ മേഖലയിൽ കൺസപ്റ്റ് ആർട്ടിസ്റ്റായി ജോലി ചെയ്യുന്ന സേതു ശിവാനന്ദൻ ആണ് ചിത്രം വരച്ചിരിക്കുന്നത്.
'ചുമ്മാ ഒരു കൺസപ്റ്റ്' എന്ന അടിക്കുറിപ്പോടെയാണ് സേതു ശിവാനന്ദൻ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഈയൊരു കൺസപ്റ്റിൽ സിനിമ വന്നാൽ കലക്കും. മാസ്‌ലുക്ക്', 'ഗംഭീരം', 'അണ്ണാ നിങ്ങൾ വേറെ ലെവൽ' തുടങ്ങി സേതുവിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.
മോഹൻലാലിന്റെ ചിത്രങ്ങൾ വരച്ച് സേതു നേരത്തെയും സോഷ്യൽ മീഡിയയിൽ താരമായിട്ടുണ്ട്. മോഹൻലാൽ ഫാൻസിന് വേണ്ടി ഒടിയന്റെ ഒരു ചിത്രം വരച്ചിരുന്നു. ഇത് മോഹൻലാലിന് ഏറെ ഇഷ്‌ടപ്പെടുകയും ചെയ്തു. അന്ന് തൊട്ട് സേതുവിന് താരവുമായി സൗഹൃദമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |