തിരുവനന്തപുരം: ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും കാവലാളാണ് രാഹുൽ ഗാന്ധിയെന്ന് എം.എം.ഹസൻ പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരിന്റെ പേട്ടയിൽ നടന്ന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ചൗക്കിദാറെന്ന് അവകാശപ്പെട്ട മോദി കൊള്ളക്കാരനായി മാറി. എന്നാൽ മതേതരത്വത്തിന്റെ സാക്ഷാൽ ചൗക്കിദാർ രാഹുൽ ഗാന്ധിയാണ്. രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ കൊള്ളയടിക്കാൻ തുറന്നിട്ട് കൊടുക്കുകയും ജനങ്ങളുടെ മേൽ നികുതി ചുമത്തി കൊള്ളയടിക്കുകയും ചെയ്ത നരേന്ദ്ര മോദിയുടെ ഭരണത്തിൽ നിന്നും കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കൊലയാളി ഭരണത്തിൽ നിന്നും നാടിനെ മോചിപ്പിക്കാൻ രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും മാത്രമേ കഴിയൂ എന്നും ഹസൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |