SignIn
Kerala Kaumudi Online
Thursday, 24 September 2026 12.17 AM IST

രാത്രികാല പട്രോളിംഗ് ശക്തമാക്കും- ഡി.ജി.പി

night-patroling

തിരുവനന്തപുരം: ക്രമസമാധാന പാലനത്തിനും കു​റ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും അവ തടയുന്നതിനുമായി സംസ്ഥാനത്ത് രാത്രികാല പട്രോളിംഗ് സംവിധാനം ശക്തിപ്പെടുത്താൻ പൊലീസ്‌ മേധാവി അനിൽ കാന്ത് ജില്ലാ പൊലീസ്‌ മേധാവിമാർക്ക് നിർദ്ദേശം നൽകി. രാത്രി പത്തു മുതൽ രാവിലെ അഞ്ച് വരെ പ്രധാന ജംഗ്ഷനുകൾ, ഇടറോഡുകൾ, എ.ടി.എം കൗണ്ടറുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ രാത്രികാല പട്രോളിംഗ് കർശനമാക്കും. ഇതിനായി ബീ​റ്റ് പട്രോൾ, നൈ​റ്റ് പട്രോൾ, ബൈക്ക് പട്രോൾ സംഘങ്ങളെ നിയോഗിച്ചു. ഹൈവേ പട്രോൾ വാഹനങ്ങളും കൺട്രോൾ റൂം വാഹനങ്ങളും ഇതിനായി ഉപയോഗപ്പെടുത്താം. ഒന്നിടവിട്ട ദിവസങ്ങളിൽ സബ് ഇൻസ്‌പെക്ടർമാരും രാത്രികാല പട്രോളിംഗിന് ഉണ്ടാകും. പട്രോളിംഗ് പരിശോധിക്കാൻ ഇൻസ്പെക്ടർമാരെയും ഡിവൈ.എസ്.പിമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NIGHT PATROLING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA