വൈക്കം : വടക്കുംചേരിമേൽ കൊട്ടാരം പുതുക്കി പണിയൽ ആരംഭിച്ചു. മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി, ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കാർത്തിക ഉത്സവങ്ങളുടെ ഭാഗമായി നടത്തുന്ന വടക്കുംചേരിമേൽ എഴുന്നള്ളിപ്പ് ഇറക്കി പൂജ നടത്തുന്ന വടക്കുംചേരി കൊട്ടാരം ജീർണ്ണാവസ്ഥയിലായിരുന്നു. പ്രദേശവാസികളും, മലയാറ്റൂർ കുടുംബാഗമായ ജയകുമാറുമായും ഉപദേശക സമിതി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ കൊട്ടാരത്തിന്റെ കേടുപാടുകൾ തീർത്ത് നവീകരിക്കുവാൻ ഒരുക്കമാണന്ന് ജയകുമാർ അറിയിച്ചു. ഉദയനാപുരം ക്ഷേത്ര നവീകരണ സമർപ്പണ ദിനമായ നവംബർ 8 ന് ജീർണ്ണത പരിഹരിച്ച് കൊട്ടാരം സമർപ്പിക്കും.