SignIn
Kerala Kaumudi Online
Sunday, 11 October 2026 10.26 PM IST

ഉത്തരവിൽ പിശക് ; 12000 ലോട്ടറി തൊഴി​ലാളി​കളുടെ ബത്ത മുടങ്ങി

kerala-lottery

കൊച്ചി: ലോട്ടറി തൊഴിലാളി ക്ഷേമനിധിയുടെ കണക്കിലെ പിഴവ് 12,556 തൊഴിലാളികൾക്ക് ഓണം ആനുകൂല്യത്തിന്റെ രണ്ടാം ഗഡു ഇല്ലാതാക്കി.ജൂൺ 28 ന് ഇറങ്ങിയ ഉത്തരവിൽ 55,000 സജീവ അംഗങ്ങൾക്ക് 6000 രൂപ വീതം ഓണം ആനുകൂല്യം നൽകുമെന്ന് പറഞ്ഞിരുന്നു. ആഗസ്റ്റ് 17 ന് 3000 രൂപ വീതം അഡ്വാൻസ് നൽകി. രണ്ടാഴ്ചയ്ക്ക് ശേഷം ഇറങ്ങി​യ രണ്ടാം ഗഡു ഉത്തരവിൽ 42,445 സജീവ അംഗങ്ങൾക്ക് അനുകൂല്യം നൽകുമെന്നാണ് പറഞ്ഞിരുന്നത്. ഇതോടെ 12,556 പേർക്ക് രണ്ടാം ഗഡു കിട്ടിയില്ല.

പ്രതിഷേധമുയർന്നപ്പോൾ, മുടങ്ങി​യ ആനുകൂല്യം സെപ്തംബർ ആദ്യവാരം നൽകുമെന്ന് ബോ‌ർഡ് അറിയിച്ചെങ്കിലും ലഭിച്ചില്ല.

മുഖ്യമന്ത്രിയുമായി

ഇന്നു ചർച്ച

മുഖ്യമന്ത്രിമായി ഇന്നു നടത്തുന്ന ചർച്ചയിൽ ഈ വിഷയവും ഉന്നയിക്കും.

പി.എം. നൗഷാദ്,

ജോയിന്റ് ഡയറക്ട‌ർ,

ലോട്ടറി വകുപ്പ്

ഒരാഴ്ചയ്ക്കുള്ളിൽ പരിഹാരം

മുഖ്യമന്ത്രിയോട് സംസാരിച്ചിരുന്നു. ഉടൻ ഉത്തരവിറങ്ങും.

പി.ആർ. ജയപ്രകാശ്

ചെയർമാൻ, ലോട്ടറി

ക്ഷേമനിധി ബോ‌ർഡ്

യോഗം കൂടണം

ബോർഡ് യോഗവും ട്രേഡ് യൂണിയൻ മീറ്റിംഗും കൂടി 12,556 പേർക്കും ആനുകൂല്യം ലഭ്യമാക്കണം.

- ലജീവ് വിജയൻ, വൈസ് പ്രസിഡന്റ്,

ലോട്ടറി ഏജന്റ്‌സ് ആൻഡ് സെല്ലേഴ്‌സ്

അസോസിയേഷൻ (ഐ.എൻ.ടി.യു.സി)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOTARRY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA