തിരുവനന്തപുരം: ശ്രീ ചിത്തിര തിരുനാൾ സ്‌മാരക സംഗീത നാട്യകല സഹകരണ പഠനകേന്ദ്രത്തിൽ
പൂജാമഹോത്സവം 13 മുതൽ 15 വരെ നടക്കും. 15ന് രാവിലെ 8.30ന് ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടിനൃത്തം, ശാസ്ത്രീയ സംഗീതം, ലളിതഗാനം, വയലിൻ, വീണ, മൃദംഗം, തബല, ഗിറ്റാർ, കീബോർഡ്, ചിത്രരചന എന്നീ വിഷയങ്ങളിൽ സംഗീതാചാര്യന്മാരുടെ നേതൃത്വത്തിൽ രാവിലെ വിദ്യാരംഭം കുറിക്കും. ഫോൺ: 2461190, 9446451190, വിലാസം: ശ്രീ ചിത്തിര തിരുനാൾ സ്‌മാരക സംഗീതനാട്യകലാകേന്ദ്രം, തിരുവനന്തപുരം- 24.