SignIn
Kerala Kaumudi Online
Wednesday, 09 July 2025 7.08 AM IST

ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് സക്കർബർഗ്

Increase Font Size Decrease Font Size Print Page

mark-zuckerberg

വാഷിംഗ്ടൺ: ഫേസ്ബുക്കിന് എതിരെ ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് സി.ഇ.ഒ മാർക്ക് സക്കർബർഗ്.

സുരക്ഷയേക്കാള്‍ ലാഭത്തിനാണ് ഫേസ്ബുക്ക് പ്രാധാന്യം നൽകുന്നതെന്ന ആരോപണം ശരിയല്ലെന്ന് ജീവനക്കാർക്കായി എഴുതിയ കുറിപ്പിൽ സക്കർബർഗ് വ്യക്തമാക്കി. ലാഭത്തിനായി, ആളുകള്‍ക്കു ദേഷ്യമുണ്ടാക്കുന്ന ഉള്ളടക്കം നൽകുന്നുവെന്ന വിമർശനം യുക്തിരഹിതമാണ്. ഈ വിമർശനങ്ങളെല്ലാം തെറ്റായ പ്രചാരണങ്ങളാണ്. കമ്പനിയെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമമാണിത്. മോശം കണ്ടന്റുകൾ തടയാൻ കമ്പനി ശ്രമിക്കുന്നുണ്ടെന്നും ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും മാനസികാരോഗ്യത്തിനും പ്രാധാന്യം നൽകുന്നുണ്ടെന്നും അദ്ദേഹം കത്തിൽ കുറിച്ചു.

കത്ത് സക്കർബർഗ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു

TAGS: NEWS 360, WORLD, WORLD NEWS, MARK ZUCKERBERG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER