സ്വാതന്ത്ര്യ സമരനായകൻ എന്ന വീരപരിവേഷം ചാർത്തിയിട്ടുള്ള വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാക്കാൻ ഒന്നിലധികം പ്രോജക്ടുകൾ വന്ന സമയത്താണ് മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ സിനിമയെടുക്കാൻ സംവിധായകൻ അലി അക്ബർ ഒരുങ്ങിയത്. പൊതുജനങ്ങളിൽ നിന്നും പണം സംഭാവനയായി സ്വീകരിച്ചാണ് '1921 പുഴ മുതൽ പുഴ വരെ' എന്ന സിനിമയുടെ പ്രവർത്തനം അദ്ദേഹം ആരംഭിച്ചത്. സിനിമയുടെ നിർമ്മാണം പാതി വഴി പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ ചിത്രത്തിന്റെ പൂർത്തീകരണത്തിനായി തനിക്ക് ഇനിയും സഹായം ആവശ്യമുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ അലി അക്ബർ കുറിക്കുന്നു. വൈഷമ്യത്തോടെയാണ് താൻ സഹായം അഭ്യർത്ഥിക്കുന്നതെന്നും അദ്ദേഹം പോസ്റ്റിൽ കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
തിരക്കിലാണ്... തീർക്കണ്ടേ നമ്മുടെ സിനിമ..
ആർക്കും മറുപടി അയക്കാൻ കഴിയുന്നില്ല, ക്ഷമിക്കണം. അതിരാവിലെ ജോലി തുടങ്ങും അർദ്ധ രാത്രിവരെ തുടരും.. ഇനിയും അല്പം മുൻപോട്ട് പോവാനുണ്ട്, അതിനുള്ള സഹായം വേണം...
സഹായം അഭ്യർത്ഥിക്കുന്നതിൽ വൈഷ്യമ്മമുണ്ട്..
കൂടെ നിൽക്കണം...
നന്മയുണ്ടാകട്ടെ..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |