മൂവിടുഡേ ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ' നിണം ' എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസായി . അനു സിത്താര, ടിനി ടോം, ബാദുഷ, അന്ന രേഷ്മ രാജൻ, നിമിഷ സജയൻ , ഇർഷാദ് അലി , അനിഘ സുരേന്ദ്രൻ , സെന്തിൽകൃഷ്ണ, മറീന മൈക്കിൾ, സിബി തോമസ് തുടങ്ങിയവരുടെ പേജുകളിലൂടെയായിരുന്നു റിലീസ്. വളരെ ദുരൂഹ സാഹചര്യത്തിൽ, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മാമ്പള്ളി എസ്റ്റേറ്റിൽ ഒരു നരവേട്ട നടക്കുന്നു. അതിനു പിന്നിലെ കരങ്ങൾ ആരുടേത് ? എന്തിനു വേണ്ടിയായിരുന്നു ആ അരുംകൊല ? അതിനുള്ള ഉത്തരങ്ങളുടെ ചുരുളുകൾ നിവർക്കുകയാണ് നിണം എന്ന ചിത്രം.
പ്രതികാരത്തിലൂന്നിയ ഫാമിലി സസ്പെൻസ് ത്രില്ലറാണ് നിണം. ബാനർ , നിർമ്മാണം മൂവി ടുഡേ ക്രിയേഷൻസ്, സംവിധാനം അമർദീപ്, കഥ, തിരക്കഥ, സംഭാഷണം വിഷ്ണുരാഗ് , ഛായാഗ്രഹണം വിപിന്ദ് വി രാജ്, പ്രോജക്ട് ഡിസൈനർ ജയശീലൻ സദാനന്ദൻ , എഡിറ്റിംഗ് വിപിൻ മണ്ണൂർ, ഗാനരചന സുമേഷ് മുട്ടറ, സംഗീതം , പശ്ചാത്തലസംഗീതം സുധേന്ദുരാജ്, സിജു ഹസ്രത്ത്, ആലാപനം ഫർഹാൻ, എം ആർ ഭൈരവി , അസ്സോസിയേറ്റ് ഡയറക്ടർ ഷാൻ എസ് എം കടയ്ക്കാവൂർ, കല ബിനിൽ കെ ആന്റണി, ചമയം പ്രദീപ് വിതുര, വസ്ത്രാലങ്കാരം ശ്രീജിത്ത് കുമാരപുരം, സ്റ്റിൽസ് അജേഷ് ആവണി , ഡിസൈൻസ് പ്ലാനറ്റ് ഓഫ് ആർട്ട് സ്റ്റുഡിയോ, പി ആർ ഓ അജയ് തുണ്ടത്തിൽ. ഗിരീഷ് കടയ്ക്കാവൂർ, സൂര്യ കൃഷ്ണ, മനീഷ് മോഹനൻ , ശരത് ശ്രീഹരി, സജിത്ത്, മിഥുൻ പുലരി, പ്രദീപ് ആനന്ദൻ , രാജേഷ് ഭാനു, ലതദാസ് , കലാഭവൻ നന്ദന എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. നവംബറിൽ ചിത്രീകരണമാരംഭിക്കുന്ന നിണത്തിന്റെ ലൊക്കേഷൻ തിരുവനന്തപുരവും പരിസര പ്രദേശങ്ങളുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |