കൊച്ചി: ഉജ്വല ബാല്യം പുരസ്‌കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം,ഐ.ടി മേഖല,കൃഷി, മാലിന്യ സംസ്‌ക്കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ് , ശില്പനിർമ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന 6 വയസിനും 18 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതാണ് ഉജ്വല ബാല്യം പുരസ്‌കാരം. അപേക്ഷ ഫോറം www.wcd.kerala.gov.inഎന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. നവംബർ 30, വൈകിട്ട് 5 മണിക്കകം എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ അപേക്ഷ ലഭ്യമാകണം.ഫോൺ: 0484 2959177.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |