തിരൂരങ്ങാടി: മൺമറഞ്ഞ മാപ്പിളപ്പാട്ട് കലാകാരന്മാരുടെ പേരിൽ അർഹിക്കുന്ന സ്മാരകം ഉണ്ടാവണമെന്ന് കേരള മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്റർ ആവശ്യപ്പെട്ടു. ചാപ്റ്ററിന്റെ ഓഫീസ് ചെമ്മാട് സുകു ബസാറിൽ കെ പി എ. മജീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എ.കെ. മുസ്തഫ വി.എം. കുട്ടി അനുസ്മരണ പ്രഭാഷണം നടത്തി. പനക്കൽ സിദ്ധീഖ് അദ്ധ്യക്ഷം വഹിച്ചു. കെ ടി. കബീറിനെ എം.എൽ.എ ഉപഹാരം നൽകി ആദരിച്ചു.കെ.കെ. സലാഹുദ്ധീൻ, മനരിക്കൽ അഷ്റഫ്, നൗഷാദ് സിറ്റിപാർക്ക്. പി കെ. അസീസ്. കെ.പി.മജീദ് ഹാജി, സമദ് കാരാടാൻ. അഷ്റഫ് തച്ചറപടിക്കൽ, നവാസ് ചിറമംഗലം, കബീർ കാട്ടിക്കുളങ്ങര മച്ചിങ്ങൽ സലാം എംവി.സിറാജ് , സുഹൈബ് കണ്ടാണത്ത് എന്നിവർ പ്രസംഗിച്ചു.