SignIn
Kerala Kaumudi Online
Wednesday, 09 July 2025 7.15 AM IST

ഫാ​ഷ​ൻ​ ​ഗോ​ൾ​ഡ് ​ത​ട്ടി​പ്പ് 20​ ​ കേ​സു​ക​ളി​ൽ​ ​പൂ​ക്കോ​യ​യ്ക്ക് ​ജാ​മ്യം

Increase Font Size Decrease Font Size Print Page
fraud

കാ​ഞ്ഞ​ങ്ങാ​ട്:​ ​ജാ​മ്യ​ക്കാ​ർ​ ​ഹാ​ജ​രാ​യ​തി​നെ​ ​തു​ട​ർ​ന്ന് ​ഫാ​ഷ​ൻ​ ​ഗോ​ൾ​ഡ് ​നി​ക്ഷേ​പ​ത്ത​ട്ടി​പ്പ് ​കേ​സി​ൽ​ ​മു​ഖ്യ​പ്ര​തി​ ​ടി.​കെ.​ ​പൂ​ക്കോ​യ​യ്ക്ക് 20​ ​കേ​സു​ക​ളി​ൽ​ ​കൂ​ടി​ ​കോ​ട​തി​ ​ജാ​മ്യ​മ​നു​വ​ദി​ച്ചു.​ ​നേ​ര​ത്തെ​ 31​ ​കേ​സു​ക​ളി​ൽ​ ​ജാ​മ്യ​മ​നു​വ​ദി​ച്ച​ത​ട​ക്കം​ ​ഇ​തോ​ടെ​ 51​ ​കേ​സു​ക​ളി​ൽ​ ​ഹൊ​സ്ദു​ർ​ഗ്ഗ് ​ജു​ഡീ​ഷ്യ​ൽ​ ​ഒ​ന്നാം​ ​ക്ലാ​സ് ​മ​ജി​സ്‌​ട്രേ​റ്റ് ​കോ​ട​തി​ ​പൂ​ക്കോ​യ​യ്ക്ക് ​ജാ​മ്യ​മ​നു​വ​ദി​ച്ചു.
ക​ണ്ണൂ​ർ​ ​ക്രൈം​ബ്രാ​ഞ്ച് ​അ​ന്വേ​ഷി​ക്കു​ന്ന​ ​ച​ന്തേ​ര​ ​പൊ​ലീ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ 16​ ​കേ​സു​ക​ളി​ൽ​ ​നേ​ര​ത്തെ​ ​ഹൊ​സ്ദു​ർ​ഗ്ഗ് ​മ​ജി​സ്‌​ട്രേ​റ്റ് ​കോ​ട​തി​ ​ജാ​മ്യ​മ​നു​വ​ദി​ച്ചി​രു​ന്നു.​ ​ജാ​മ്യ​ക്കാ​രി​ല്ലാ​ത്ത​തി​നാ​ൽ​ ​ജാ​മ്യ​മ​നു​വ​ദി​ച്ച​ ​കേ​സു​ക​ളി​ൽ​ ​ജാ​മ്യം​ ​സാ​ധു​വ​ല്ലാ​താ​യി​ ​മാ​റി.​ ​ഇ​ന്ന​ലെ​ ​ജാ​മ്യ​ക്കാ​ർ​ ​നേ​രി​ട്ട് ​കോ​ട​തി​യി​ലെ​ത്തി​യ​തോ​ടെ​യാ​ണ് ​ജാ​മ്യ​വി​ധി​ ​സാ​ധു​വാ​യ​ത്.
അ​മ്പ​ത്തൊ​ന്ന് ​കേ​സു​ക​ളി​ൽ​ ​ജാ​മ്യം​ ​ല​ഭി​ച്ചെ​ങ്കി​ലും​ ​നി​ക്ഷേ​പ​ത്ത​ട്ടി​പ്പ് ​കേ​സി​ലെ​ ​പ്ര​തി​ക്ക് ​ജി​ല്ലാ​ ​ജ​യി​ലി​ൽ​ ​നി​ന്ന് ​പു​റ​ത്തി​റ​ങ്ങാ​നാ​വി​ല്ല.​ ​ഹൊ​സ്ദു​ർ​ഗ്ഗ് ​മ​ജി​സ്‌​ട്രേ​റ്റ് ​കോ​ട​തി​യി​ൽ​ ​നി​ന്ന് ​മാ​ത്രം​ 39​ ​കേ​സു​ക​ളി​ൽ​ ​ഇ​നി​ ​ജാ​മ്യം​ ​ല​ഭി​ക്കാ​നു​ണ്ട്.​ ​കാ​സ​ർ​കോ​ടും​ ​ക​ണ്ണൂ​രി​ലു​മാ​യു​ള്ള​ ​കേ​സു​ക​ളി​ൽ​ ​കൂ​ടി​ ​ജാ​മ്യം​ ​ല​ഭി​ച്ചാ​ൽ​ ​മാ​ത്ര​മേ​ ​പൂ​ക്കോ​യ​യ്ക്ക് ​ജി​ല്ലാ​ ​ജ​യി​ലി​ൽ​ ​നി​ന്ന് ​പു​റ​ത്ത് ​ക​ട​ക്കാ​നാ​വൂ.
ജാ​മ്യം​ ​ല​ഭി​ക്കാ​ത്ത​ 39​ ​കേ​സു​ക​ളി​ൽ​ ​ഇ​ന്ന​ലെ​ ​റി​മാ​ൻ​ഡ് ​കാ​ലാ​വ​ധി​ ​പൂ​ർ​ത്തി​യാ​യ​തി​നാ​ൽ​ ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​അ​പേ​ക്ഷ​ ​കൂ​ടി​ ​പ​രി​ഗ​ണി​ച്ച് ​പ്ര​തി​യെ​ ​മ​ജി​സ്‌​ട്രേ​റ്റ് ​കോ​ട​തി​ 14​ ​ദി​വ​സ​ത്തേ​ക്ക് ​വീ​ണ്ടും​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.​ ​വീ​ഡി​യോ​ ​കോ​ൺ​ഫ​റ​ൻ​സ് ​വ​ഴി​ ​ജ​യി​ലി​ൽ​ ​നി​ന്ന് ​പൂ​ക്കോ​യ​യെ​ ​മ​ജി​സ്‌​ട്രേ​റ്റി​ന് ​മു​ന്നി​ൽ​ ​ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു.

TAGS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER