തിരുവനന്തപുരം: സംസ്ഥാന ജീവനക്കാർക്ക് നടപ്പാക്കിയ പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേറ്റ് എൻ.പി.എസ് എംപ്ലോയീസ് കളക്ടീവ് കേരള നടത്തുന്ന പെൻഷൻ സംരക്ഷണ യാത്ര ഇന്ന് രാവിലെ 11ന് സെക്രട്ടേറിയറ്റിന് മുന്നിൽ സമാപിക്കും. ഒന്നര ലക്ഷത്തോളം ജീവനക്കാർ ഒപ്പിട്ടുനൽകിയ ഭീമഹർജി സർക്കാരിന് സമർപ്പിക്കും. സമാപന ധർണ സംഘടനാ സംസ്ഥാന ജനറൽ സെക്രട്ടറി ഷാഹിദ് റഫീഖ് ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |