SignIn
Kerala Kaumudi Online
Thursday, 15 October 2026 5.58 PM IST

വനം വകുപ്പിൽ ഡ്യൂട്ടി ഓഫ് നിലവിൽ വന്നു

f

തിരുവനന്തപുരം: വനം വകുപ്പിലെ സുരക്ഷാ വിഭാഗം ജീവനക്കാരുടെ ദീർഘകാല ആവശ്യമായിരുന്ന " ഡ്യൂട്ടിക്ക് ആനുപാതിക വിശ്രമം " അനുവദിച്ച് ഉത്തരവായി. 24 മണിക്കൂറും വനസംരക്ഷണ പ്രവർത്തനങ്ങളിൽ നിയോഗിച്ചിരുന്ന വനം സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഇനി ഡ്യൂട്ടി സമയം കണക്കാക്കി ആനുപാതിക വിശ്രമം ലഭിക്കും. ഇതു സംബന്ധിച്ച് വനം പ്രിൻസിപ്പൽ സെക്രട്ടറി വനം വകുപ്പ് മേധാവിക്ക് നിർദ്ദേശം നൽകി . ജോയിന്റ് കൗൺസിൽ സംഘടനയായ കെ.എസ് .എഫ് .പി.എസ് .ഒ നൽകിയ നിവേദനത്തെ തുടർന്ന് ഉത്തരവ്.

2018ൽ ഡ്യൂട്ടി ഓഫിനായി കെ.എസ് .എഫ് .പി.എസ് .ഒ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനെ തുടർന്ന് കഴിഞ്ഞ സർക്കാരിൽ വനം മന്ത്രി കെ.രാജു വിളിച്ചു ചേർത്ത ചർച്ചയെ തുടർന്നാണ് നിർദ്ദേശം പഠിച്ച് സമർപ്പിക്കാൻ മുഖ്യവനപാലകനെ ചുമതലപ്പെടുത്തിയത്.
ഇതനുസരിച്ച് സംരക്ഷണ വിഭാഗം ജീവനക്കാരെ ആനുപാതികമായോ വിശ്രമം ഉറപ്പു വരുത്തി മാത്രമേ ജോലിക്ക് നിയോഗിക്കാവൂ. ജോലിക്കു ശേഷം ജനറൽ ഡയറിയിലോ / മൂവ്മെന്റ് രജിസ്റ്ററിലോ ഒപ്പ് രേഖപ്പെടുത്തി വനം സംരക്ഷണത്തിന്റെ ഉത്തരവാദിത്വം നിലനിറുത്തി വിശ്രമം അനുവദിക്കും. മറയൂരും കൊല്ലം കടമാൻപാറയിലും ചന്ദന കാടുകൾക്ക് സംരക്ഷണം തീർക്കുന്ന ജീവനക്കാരുടെ സ്ഥലം മാറ്റ കാര്യത്തിലും കർശനമായ മാനദണ്ഡം പാലിക്കണമെന്നും ഈ ഉത്തരവിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FOREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA