മഞ്ചേരി: കേരളപ്പിറവി ദിനത്തിൽ ഒരുമിച്ച് 16 പുതിയ ശാഖകളും കോർപ്പറേറ്റ് ഓഫീസ് അനെക്സും തുറന്ന് വള്ളുവനാട് ഈസി മണി. ഏറ്റവും വേഗം 500 ശാഖകൾ തുറക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമാണിത്. ബാങ്കിതര ധനകാര്യ സ്ഥാപനമായ (എൻ.ബി.എഫ്.സി) വള്ളുവനാട് ഈസി മണി ഈരംഗത്ത് വൈവിദ്ധ്യമാർന്ന സേവന പദ്ധതികളാണ് ആവിഷ്കരിക്കുന്നത്.
ബിസിനസുകാർക്ക് ലഭ്യമായിരുന്ന ഓവർഡ്രാഫ്റ്റ് സൗകര്യം എല്ലാ വിഭാഗക്കാർക്കുമായി ലഭ്യമാക്കുന്നു. വാഹന, സ്വർണപ്പണയ, വ്യക്തിഗത, വ്യാപാര, കൺസ്യൂമർ ഗുഡ്സ്, എസ്.എം.ഇ വായ്പകൾ കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് വൻ ബോണസ് പദ്ധതികളുമുണ്ട്.