മലയാള സിനിമയിൽ ഏത് കാര്യത്തെ കുറിച്ചും തുറന്ന് പറയുന്ന അപൂർവം സിനിമാതാരങ്ങളിൽ ഒരാളാണ് അജു വർഗീസ്. പുറത്ത് വരുന്ന മിക്ക സിനിമാ ട്രെയിലറുകളും ടീസറുകളും അജു വർഗീസ് തന്റെ ഫേസ്ബുക്കിൽ പോസ്റ്ര് ചെയ്യാറുണ്ട്. ഇപ്പോൾ ഒരു പുതിയ ചിത്രം പങ്കുവച്ചാണ് അജു രംഗത്തെത്തിയിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി വെെശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയിൽ സണ്ണി ലിയോൺ അഭിനയിക്കുന്നുണ്ടെന്ന വാർത്ത ആരാധകർ ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്.
സണ്ണി ലിയോൺ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് മധുരരാജ. ഈ ചിത്രത്തിലെ സണ്ണി ലിയോണിന്റെ ഫോട്ടോ പങ്കുവച്ച് 'ഞങ്ങൾ കാത്തിരിക്കുന്നു ചേച്ചി' എന്ന കുറിപ്പോടെയാണ് അജു ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്. റിപ്ലൈ കമന്റുമായി കൊടുത്തവരുടെ കൂട്ടത്തിൽ ഇന്ദ്രജിത് സുകുമാരനും, അനുശ്രീയും, സുജിത് വാസുദേവും ഉണ്ട്.
പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരരാജ. പുലിമുരുകന്റെ രചയിതാവ് ഉദയകൃഷ്ണയാണ് മധുരരാജയുടെ തിരക്കഥയും ഒരുക്കിയത്. ചിത്രത്തിൽ നരേൻ, നെടുമുടി വേണു, ജഗപതി ബാബു, ജയ്, സലിം കുമാർ, അനുശ്രീ, അജു വർഗീസ്, രമേശ് പിഷാരടി, കലാഭവൻ ഷാജോൺ, സിദ്ധിഖ് എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പീറ്റർ ഹെയ്ൻ ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ സംവിധാനം ചെയ്യുന്നത്. ഛായാഗ്രഹണം ഷാജികുമാറും സംഗീതം ഗോപി സുന്ദറും നിർവഹിക്കുന്നു. ഗോപി സുന്ദർസംഗീതം. നെൽസൺ ഐപ്പ് നിർമ്മിക്കുന്ന ചിത്രം വിഷുവിന് തിയേറ്ററുകളിലെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |