മലപ്പുറം: വിവിധ ആവശ്യങ്ങളുന്നയിച്ച് ആൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 10ന് കളക്ടറേറ്റിന് മുന്നിൽ ധർണ്ണ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഓരോ സ്ഥലത്തിന്റെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ പരിഗണിച്ച് വേണം പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കൽ. എല്ലായിടത്തും ഒരേ എസ്റ്റിമേറ്റെന്ന സമീപനം നിർമ്മാണപ്രവൃത്തികളെ പ്രതികൂലമായി ബാധിക്കുമെന്ന് കെ.എം.അക്ബർ, പി.പി.നാസർ, എ.പി.സെയ്തലവി, ബാബു.കെ.നയീം എന്നിവർ പറഞ്ഞു.