ചെങ്ങന്നൂർ : എസ്.എൻ.ഡി.പിയോഗം വല്ലന 74-ാം നമ്പർ ശാഖയിൽ ആർ. ശങ്കർ അനുസ്മരണവും വാർഷിക പൊതുയോഗവും നടന്നു. ചെങ്ങന്നൂർ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം അദ്ധ്യക്ഷത വഹിച്ചു. ആർ.ശങ്കർ അനുസ്മരണ പ്രഭാഷണം യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം മോഹനൻ കൊഴുവല്ലൂർ നടത്തി. ശാഖാ പ്രസിഡന്റ് ഐഷാ പുരുഷോത്തമൻ, സെക്രട്ടറി സുരേഷ് മംഗലത്തിൽ, കൺവീനർ പി.സി.രാജൻ, മാനേജിംഗ് കമ്മിറ്റിയംഗം സി.കെ.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.