കൊച്ചി: കേരള ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകൻ എറണാകുളം നോർത്ത് ഇ.എസ്.ഐ ഹോസ്പിറ്റലിനു സമീപം മൃദംഗശൈലം വീട്ടിൽ അഡ്വ. എം.സി. നമ്പ്യാർ (84) നിര്യാതനായി. സംസ്കാരം ഇന്നു വൈകിട്ട് നാലിന് പച്ചാളം ശാന്തികവാടത്തിൽ. ജനസംഘം, ബി.എം.എസ്, അഭിഭാഷക പരിഷത്ത് എന്നിവയുടെ സംസ്ഥാന വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഹൈമവതി നമ്പ്യാർ. മക്കൾ: ഹൈക്കോടതിയിലെ കേന്ദ്രസർക്കാർ അഭിഭാഷകൻ ഡോ. എം രാജേന്ദ്രകുമാർ, എറണാകുളം ഗവൺമെന്റ് ലാ കോളേജ് പ്രിൻസിപ്പൽ ഡോ. ബിന്ദു. എം. നമ്പ്യാർ, കമാൻഡർ എം.എസ്.കെ. നമ്പ്യാർ. മരുമക്കൾ: റിട്ട. ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ടി.പി. ശ്രീകുമാർ, സുമ, ശ്രീജ.