
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ മെഡിക്കൽ, ഡെന്റൽ കോളേജുകളിലെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേക്കും മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കും പ്രവേശനത്തിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് നീറ്റ് സ്കോർ ഓൺലൈനായി നൽകണം. www.cee.kerala.gov.in വെബ്സൈറ്റിൽ 24ന് വൈകിട്ട് 5വരെ സ്കോർ നൽകാം. നിശ്ചിത സമയത്തിനകം നീറ്റ് പരീക്ഷാ ഫലം ഓൺലൈനായി നൽകാത്തവരെ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെടുത്തില്ല. തപാൽ വഴിയോ നേരിട്ടോ സ്വീകരിക്കില്ല. പ്രോസ്‌പെക്ടസും വിജ്ഞാപനവും വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 0471 2525300
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |