പത്തനംതിട്ട : ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കല്ലൂപ്പാറ എൻജിനിയറിംഗ് കോളേജിൽ ഒന്നാം വർഷ ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് (സൈബർ സെക്യൂരിറ്റി ), ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് (ഇസി), ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിംഗ് (ഇഇ) ബ്രാഞ്ചുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. കീം (മെയിൻ & സപ്ലിമെന്ററി) റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവരെ ബി.ടെക് പ്രവേശനത്തിന് പരിഗണിക്കും. താത്പര്യമുള്ളവർ റാങ്ക് യോഗ്യത സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. വിവരങ്ങൾക്ക് വെബ്‌സൈറ്റ് : www.cek.ac.in ഫോൺ : 04692677890, 8547005034,9447402630.