തിരുവനന്തപുരം: കനറാ ബാങ്ക് തിരുവനന്തപുരം റീജിയണൽ ഓഫീസ് 2ന്റെ കീഴിലുളള എം.എസ്.എം.ഇ സുലഭ് ശാഖ ശാസ്‌തമംഗലം മരുതൻകുഴിയിൽ കനറാ ബാങ്ക് ലക്ഷദ്വീപ് സർക്കിൾ ഹെഡും എസ്.എൽ.ബി.സി കൺവീനറുമായ പ്രേംകുമാർ ഉദ്ഘാടനം ചെയ്‌തു. ജില്ലയിലെ വിവിധ ശാഖകളിലെ ഉത്പാദന സേവന മേഖലയിൽപ്പെട്ട ചെറുകിട സൂക്ഷ്‌മ ഇടത്തരം വായ്‌പകളുടെ പ്രോസസിംഗ്, അനുമതി നൽകൽ ഇനി മുതൽ അതിവേഗ ചാനലിൽ കൂടെ ഇവിടെ നടക്കും. റീജിയണൽ ഹെഡ് ഹരിദാസ്, ഡിവിഷണൽ മാനേജർ ഹരീഷ്, റിജു പ്രകാശ് എന്നിവർ പങ്കെടുത്തു.