
തിരുവനന്തപുരം: തിരുപ്പത്തൂരിൽ ട്രാക്കിൽ ജോലി നടക്കുന്നതിനാൽ ഡിസം. 4, 8 തീയതികളിൽ തിരുവനന്തപുരത്ത് നിന്ന് രാവിലെ 7ന് പുറപ്പെടേണ്ട ശബരി എക്സ്‌പ്രസ് പുറപ്പെടാൻ മൂന്ന് മണിക്കൂർ വൈകുമെന്ന് റെയിൽവേ അറിയിച്ചു. ഈ ദിവസങ്ങളിൽ ബംഗ്ളൂരിൽ നിന്നുള്ള ഐലണ്ട് എക്സ്‌പ്രസ് പുറപ്പെടാൻ ഒരുമണിക്കൂറും വൈകും.
അതേസമയം, ക്രിസ്മസ്, ന്യൂ ഇയർ അവധിയും ശബരിമല തീർത്ഥാടനകാലവും പരിഗണിച്ച് ബംഗ്ളൂരിൽ നിന്ന് കന്യാകുമാരിയിലേക്കുള്ള ഐലണ്ട് എക്സ്പ്രസിൽ ഇന്നലെ മുതൽ ഒരു സ്ളീപ്പർ കോച്ചുകൂടി അധികം ഉൾപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |