കൊച്ചി: മുൻ എംഎൽഎ കെകെ രാമചന്ദ്രൻ നായരുടെ മകന്റെ ആശ്രിത നിയമനം ഹൈക്കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് നിയമനം റദ്ദാക്കിയത്. പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക തസ്‌തിക സൃഷ്‌ടിച്ച് 2018 ലാണ് ആർ പ്രശാന്തിനെ സർക്കാർ നിയമിച്ചത്. ഇത് ചോദ്യം ചെയ്തു കൊണ്ട് പാലക്കാട് സ്വദേശിയായ അശോക് കുമാർ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്.
പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എഞ്ചിനിയർ പദവിയിൽ സൂപ്പർ നൂമററി പോസ്റ്റ് സൃഷ്ടിച്ചായിരുന്നു നിയമനം. എംഎൽഎ സർക്കാർ ജീവനക്കാരനല്ല, ഒരു ജനപ്രതിനിധിയാണെന്നും അതൊരു നിശ്ചിത കാലത്തേക്കാണ് തിരഞ്ഞെടുക്കപ്പെടുന്നതെന്നും. ജനപ്രതിനിധി മരിച്ചതിന്റെ പേരിൽ മകന് ആശ്രിതനിയമനം നൽകുന്നത് ചട്ടവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി നൽകിയത്.
അതേസമയം, നിർദ്ദിഷ്ട യോഗ്യതയുടെ അടിസ്ഥാനത്തിൽ സർക്കാരിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നിയമനം നൽകിയത് എന്നായിരുന്നു സർക്കാർ വാദിച്ചത്. എന്നാൽ, ഹർജിക്കാരന്റെ പരാതിയെ ശരി വച്ചുകൊണ്ടാണ് കോടതി ആശ്രിത നിയമനം റദ്ദാക്കിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |