വടക്കാഞ്ചേരി : വടക്കാഞ്ചേരി ബ്ലോക്ക് മൾട്ടി പർപ്പസ് കോ ഓപറേറ്റീവ് സൊസൈറ്റി മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ സ്മരണയ്ക്കായി സംസ്ഥാനത്ത് ആദ്യമായി നിർമ്മിക്കുന്ന സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനവും, കേരള കൗമുദി പുരസ്‌കാര സമർപ്പണവും ഇന്ന് വൈകീട്ട് അത്താണിയിൽ നടക്കും. മികച്ച സഹകാരിയായി തിരഞ്ഞെടുത്ത ഇ.കെ. ദിവാകരനാണ് പുരസ്‌കാരം സമ്മാനിക്കുക. സംഘത്തിന്റെ സ്ഥാപക പ്രവർത്തകനായിരുന്ന പി. എസ്. മോഹൻ ദാസിന്റെ സ്മരണയ്ക്കായി നിർമ്മിക്കുന്ന ഹാളിന്റെ ഉദ്ഘാടനം എ.സി. മൊയ്തീൻ എം.എൽ.എ. നിർവഹിക്കും. ചടങ്ങിൽ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. ബ്രാഞ്ച് ഓഫീസിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ നിർവഹിക്കും. കാഷ് കൗണ്ടറിന്റെ ഉദ്ഘാടനം കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ. കണ്ണൻ നിർവഹിക്കും.