ആലുവ: അഡ്വ. ജെബി മേത്തർ സംസ്ഥാന മഹിളാ കോൺഗ്രസ് അദ്ധ്യക്ഷയായി നിയമിതയായി. കേരള ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റും മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ കെ.എം.ഐ. മേത്തറുടെ മകളും മുൻ കെ.പി.സി.സി പ്രസിഡന്റ് പരേതനായ ടി.ഒ. ബാവയുടെ പേരക്കുട്ടിയുമാണ്. യൂത്ത് കോൺഗ്രസ് മുൻ ദേശീയ ജനറൽ സെക്രട്ടറിയായ ജെബി മാത്തർ നിലവിൽ എ.ഐ.സി.സി അംഗവും കെ.പി.സി.സി സെക്രട്ടറിയും ആലുവ മുനിസിപ്പൽ ഉപാദ്ധ്യക്ഷയുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |