പുലർച്ചെ 3.30 : പള്ളി ഉണർത്തൽ
5.00: നട തുറക്കൽ
4.05 : .അഭിഷേകം
4.30 : ഗണപതി ഹോമം
5 മണി മുതൽ 7 മണി വരെ നെയ്യഭിഷേകം
7.30 : ഉഷപൂജ
8 .00: മുതൽ ഉദയാസ്തമന പൂജ
11.30 : 25 കലശാഭിഷേകം തുടർന്ന് കളഭാഭിഷേകം
12.00 : ഉച്ചപൂജ
1.00 : നട അടയ്ക്കൽ
വൈകിട്ട് 5.00: നട തുറക്കൽ
6.30 : ദീപാരാധന
7 .00: പടിപൂജ
9.00: അത്താഴപൂജ
10.50 : ഹരിവരാസനം
11.00 : നട അടയ്ക്കൽ
ഇന്ന് തൈപ്പൂയം
തിരുവനന്തപുരം:മകരത്തിലെ പൂയം നാളായ ഇന്ന് തൈപ്പൂയം ആഘോഷിക്കും.ശിവ പാർവതീ പുത്രനും ദേവസൈനാധിപനുമായ സുബ്രഹ്മണ്യന്റെ ജന്മദിനമാണെന്നും സുബ്രഹ്മണ്യൻ താരകാസുരനെ വധിച്ച
ദിവസമാണെന്നും വിശ്വാസമുണ്ട്.
പീലിക്കാവടി, ഭസ്മക്കാവടി, പാൽക്കാവടി, പൂക്കാവടി, കർപ്പൂരക്കാവടി, അന്നക്കാവടി, കളഭക്കാവടി, തൈലക്കാവടി, അഗ്നിക്കാവടി,സർപ്പക്കാവടി എന്നിങ്ങനെയുള്ള കാവടികൾ ഈ ദിവസം വഴിപാടായി ഭക്തർ ക്ഷേത്രത്തിൽ നടത്തും.പഴനി, തിരുച്ചെന്തൂർ, പയ്യന്നൂർ, പെരളശ്ശേരി, ഹരിപ്പാട്, കിടങ്ങൂർ, ഇളംകുന്നപ്പുഴ, പെരുന്ന,എരുത്താവൂർ തുടങ്ങിയ പ്രധാന സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ തൈപ്പൂയം വലിയ ആഘോഷമാണ്.ഘോഷയാത്ര,വിശേഷാൽ പൂജ,പഞ്ജാമൃത അഭിഷേകം,അന്നദാനം തുടങ്ങിയവയാണ് പ്രധാന ചടങ്ങ്.കൊവിഡ് പശ്ചാത്തലത്തിൽ പല ക്ഷേത്രങ്ങളിലും ഘോഷയാത്രയും കാവടികളും ഒഴിവാക്കി ചടങ്ങ് മാത്രമാക്കും..