
ചെന്നൈ: തമിഴ് താരദമ്പതികളായ ഐശ്യര്യ രജനീകാന്തും ധനുഷും ബന്ധം വേർപ്പെടുത്തുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ഇരുവരും തങ്ങളുടെ തീരുമാനം ലോകത്തെ അറിയിച്ചത്. സുഹൃത്തുക്കളായി തുടങ്ങിയ ബന്ധം ദമ്പതികളായും മാതാപിതാക്കളായും പരസ്പരം മനസിലാക്കുന്നവരായും തുടർന്നെന്നും എന്നാൽ ജീവിതത്തിൽ തങ്ങളുടെ വഴികൾ ഇന്ന് രണ്ടായി പിരിയുകയാണെന്ന് ഇരുവരും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പുകളിൽ പറയുന്നു. തങ്ങളുടെ തീരുമാനത്തെ മാനിക്കണമെന്നും തങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറരുതെന്നുമുള്ള അഭ്യർത്ഥനയോടെയാണ് ഇരുവരുടേയും കുറിപ്പുകൾ അവസാനിക്കുന്നത്.
ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർതാരമായ രജനീകാന്തിന്റെ മകളായ ഐശ്വര്യയും നടൻ ധനുഷുമായുള്ള വിവാഹം 2004ലാണ് നടന്നത്. നീണ്ട 18 വർഷത്തെ ദാമ്പത്യജീവിതത്തിൽ ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്.
🙏🙏🙏🙏🙏 pic.twitter.com/hAPu2aPp4n
— Dhanush (@dhanushkraja) January 17, 2022
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |