മുംബയ്: ഇന്ത്യൻ നാവികസേനയുടെ പടക്കപ്പലായ ഐ എൻ എസ് രൺവീറിലെ കംപാർട്ട്മെന്റിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് നാവികർ കൊല്ലപ്പെട്ടു. നാവികസേനയുടെ മുംബയിലെ ഡോക് യാർഡിലാണ് സംഭവം. അപകടത്തിന്റെ കാരണം എന്തെന്ന് വ്യക്തമല്ലെന്ന് നാവികസേന പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. മരണമടഞ്ഞ മൂന്ന് നാവികരുടെ വിവരങ്ങൾ സേന പുറത്തുവിട്ടിട്ടില്ല.
അതീവ ദുഃഖകരമായ സംഭവമാണ് ഉണ്ടായതെന്നും സംഭവത്തിൽ ഉന്നതതല അന്വേഷണ ആരംഭിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. 1986 ഒക്ടോബർ 28നാണ് ഐ എൻ എസ് രൺവീർ കമ്മീഷൻ ചെയ്യപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |