മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. ചിത്രത്തിൽ പൃഥ്വിരാജ് അഭിനയിക്കുന്നുമുണ്ട്. ഡിസ്‌നി ഹോട്ട് സ്റ്റാറിൽ ജനുവരി 26നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ മോഹൻലാലും പൃഥ്വിരാജും ചിത്രത്തിനായി പാടിയ ടൈറ്റില്‍ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ . ബ്രോ ഡാഡി' ചിത്രത്തിന്റെ മെയ്‍ക്കിംഗ് രംഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്. ദീപക് ദേവാണ് ചിത്രത്തിന്റ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മധു വാസുദേവനാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. . അഭിനന്ദൻ രാമാനുജൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.. ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥ. മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, കല്യാണി പ്രിയദര്‍ശൻ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |