SignIn
Kerala Kaumudi Online
Sunday, 06 July 2025 4.58 PM IST

പന്തും രാഹുലും തിളങ്ങി, രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ, ഇനി എല്ലാം ബൗളർമാരുടെ കയ്യിൽ

Increase Font Size Decrease Font Size Print Page
india-cricket

പാൾ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 287 റണ്ണെടുത്തു. ഒരു ഘട്ടത്തിൽ 64-2 എന്ന നിലയിൽ നിന്ന ഇന്ത്യയെ കെ എൽ രാഹുലും റിഷഭ് പന്തും ചേർന്നാണ് കരകയറ്റിയത്.

രാഹുൽ 55 റണ്ണും പന്ത് 85 റണ്ണുമെടുത്ത് പുറത്തായി. അതിനു ശേഷം വാലറ്റത്ത് ശാർദൂൽ താക്കൂറും രവിചന്ദ്രൻ അശ്വിനും വെങ്കിടേഷ് അയ്യറും ചേ‌ർന്ന് നടത്തിയ പ്രത്യാക്രമണമാണ് ഇന്ത്യൻ സ്കോർ 250 കടത്തിയത്. പന്തും രാഹുലും പുറത്താകുമ്പോൾ ഇന്ത്യ 183-4 എന്ന അവസ്ഥയിലായിരുന്നു. വെങ്കിടേഷ് അയ്യർ 22ഉം, ശാർദൂൽ താക്കൂറും രവിചന്ദ്രൻ അശ്വിനും പുറത്താകാതെ 40ഉം 25ഉം റൺസ് വീതം നേടി.

നേരത്തെ മികച്ച തുടക്കമായിരുന്നു ഓപ്പണർമാരായ കെ എൽ രാഹുലും ശിഖർ ധവാനും ചേ‌ർന്ന് ഇന്ത്യക്ക് നൽകിയത്. 29 റൺസ് എടുത്ത് ധവാൻ പുറത്താകുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 63 റൺസ് എടുത്തിരുന്നു. എന്നാൽ ധവാന് പിന്നാലെ വന്ന വിരാട് കൊഹ്ലി അഞ്ച് പന്തുകൾ നേരിട്ട് റണ്ണൊന്നുമെടുക്കാതെ മടങ്ങിയതോടെയാണ് ഇന്ത്യ പ്രതിരോധത്തിലായത്.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി തബ്രയിസ് ഷംസി രണ്ട് വിക്കറ്റുകളും സിസാൻഡ മഗാള, എയിഡൻ മാർക്ക്റാം, കേശവ് മഹാരാജ്, ആൻഡിലെ പെഹ്ലുക്‌വായോ എന്നിവ‌ർ ഓരോ വിക്കറ്റുകളും വീഴ്ത്തി.

TAGS: NEWS 360, SPORTS, INDIA, CRICKET, SOUTH AFRICA, PAARL, ODI, SHARDUL THAKUR, KL RAHUL, ASHWIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.