ഹൈന്ദവ വിശ്വാസികളുടെ ജീവിതത്തിൽ ഏറെ പ്രധാന്യമുള്ള ഒന്നാണ് നിലവിളക്ക്. ഏതൊരു മംഗള കാര്യവും ആരംഭിക്കുന്നത് നിലവിളക്ക് തെളിയിച്ചതിന് ശേഷമാണ്. കൂടാതെ സന്ധ്യാ നേരങ്ങളില്‍ നിലവിളക്ക് തെളിയിക്കുന്ന രീതി ഹിന്ദുഭവനങ്ങളില്‍ കാലങ്ങളായി ആചരിച്ചുവരുന്നു. എന്നാൽ നിലവിളക്ക് തെളിയിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകളും സംശയങ്ങളും പലർക്കുമുണ്ട്. ഇവ അകറ്റാൻ ചില വസ്തുതകളിതാ.
നിലവിളക്കിനെ അറിയാം
നിലവിളക്കിന് മൂന്നുഭാഗങ്ങളുണ്ട്. ഇതില്‍ നിലവിളക്കിന്റെ അടിഭാഗം ബ്രഹ്മാവിനെയും തണ്ട് ഭാഗം
വിഷ്ണുവിനെയും നിലവിളക്കിന്റെ മുകള്‍ ഭാഗം ശിവനെയും പ്രതിനിധാനം ചെയ്യുന്നുവെന്നാണ് വിശ്വാസം. നിലവിളക്കില്‍ എണ്ണ ഒഴിക്കുമ്പോള്‍ അത് വിഷ്ണുവിനെ സൂചിപ്പിക്കുന്നു. അതിലേക്ക് തിരി വയ്ക്കുന്നതോടെ ശിവ സാന്നിദ്ധ്യം ഉണ്ടാകുന്നു.
നിലവിളക്കിന്റെ നാളം ലക്ഷ്മി ദേവിയേയും അതിന്റെ പ്രകാശം സരസ്വതിയേയും നിലവിളക്കിന്റെ നാളത്തിലെ ചൂട് പാര്‍വതി ദേവിയേയുമാണ് കുറിക്കുന്നത്.
വിളക്കുകൾ തിരഞ്ഞെടുക്കുമ്പോൾ
ഇന്ന് വിപണിയിൽ പല തരത്തിലുള്ള വിളക്കുകൾ ലഭ്യമാണ്. എന്നാൽ വീടുകളിൽ തെളിയിക്കാൻ വിളക്ക് തിരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പരമ്പരാഗത രീതിയിലുള്ള അഗ്രം കൂർത്ത വിളക്കുകള്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം. പലഭാഗങ്ങളായി അടര്‍ത്തി മാറ്റാന്‍ കഴിയാത്ത വിളക്കുകളാണ് തിരഞ്ഞെടുത്തതെന്ന് ഉറപ്പ് വരുത്തുക.
വിളക്ക് കൊളുത്തേണ്ട സമയം
ബ്രഹ്മ മുഹൂര്‍ത്തം മുതല്‍ ഏകദേശം എട്ട് മണിവരെയും വൈകുന്നേരമാണെങ്കില്‍ പകലില്‍ നിന്ന് രാത്രിയിലേക്ക് കടക്കുന്ന സന്ധ്യാ സമയവും ആണ് ഏറ്റവും ഉത്തമം.സ്ഥാപനങ്ങളിലും മറ്റും വിളക്ക് കൊളുത്തുന്നവര്‍ പ്രത്യേക സമയം പാലിക്കണമെന്നില്ല.
വിളക്കിൽ തിരിയിടുമ്പോൾ ശ്രദ്ധിക്കണം
കിഴക്കോട്ടും പടിഞ്ഞാറോട്ടും രണ്ട് തിരി വീതം ഇട്ട് വിളക്ക് തെളിയിക്കുന്ന രീതിയാണ് വീടുകളിൽ പിന്തുടരേണ്ടത്. ഒറ്റ തിരിയിട്ട് വിളക്ക് കൊളുത്തുന്ന രീതി ശരിയല്ല. ഇത് മഹാ വ്യാധികൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് കാരണമാകാം. മൂന്നു തിരിയിട്ട ദീപം അജ്ഞതയേയും നാല് തിരിയിട്ട ദീപം ദാരിദ്ര്യത്തെയും സൂചിപ്പിക്കുന്നു. അഞ്ച് തിരിയിട്ട് ഭദ്രദീപം തെളിയിക്കുന്നത് ഐശ്വര്യപൂര്‍ണമാണെന്നാണ് വിശ്വാസം. കൈലാസത്തെ സൂചിപ്പിക്കാൻ വടക്ക് കിഴക്കായി തിരിയിടും.
എന്നും നിലവിളക്ക് കൊളുത്തിയില്ലെങ്കില്‍ ദോഷമാണോ
ഊര്‍ജവും ഐശ്വര്യവും പ്രദാനം ചെയ്യാന്‍ നിത്യവും വിളക്ക് തെളിയിക്കാം. എന്നാൽ ചില ദിവസങ്ങളിൽ മുടങ്ങിപോയാൽ ദോഷഫലങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നെ വിശ്വാസത്തിൽ വസ്തുതയില്ല.
ഏറെയുണ്ട് ഗുണഫലങ്ങൾ
ചുവപ്പ് തിരിയില്‍ നിലവിളക്ക് കത്തിച്ചാല്‍ വിവാഹ തടസം നീങ്ങുമെന്നാണ് വിശ്വാസം. മഞ്ഞ തിരിയില്‍ നിലവിളക്ക് കത്തിച്ചാല്‍ മാനസിക ദുഃഖങ്ങള്‍ അകന്നുപോകും. വിളക്ക് കൊളുത്തുന്ന ദിക്കും ഗുണ ഫലങ്ങളെ സ്വാധീനിക്കും. കിഴക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാല്‍ ദുഃഖങ്ങള്‍ ഇല്ലാതാകുമെന്നാണ് വിശ്വാസം. പടിഞ്ഞാറ് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാല്‍ കടബാദ്ധ്യത തീരും. വടക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാല്‍ സമ്പത്ത് വര്‍ദ്ധിക്കും. എന്നാല്‍ തെക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിക്കാന്‍ പാടില്ലെന്നും ശാസ്ത്രവിധിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |