ബിബിൻ ജോർജും അന്ന രേഷ്‌മ രാജനും പ്രധാന വേഷങ്ങളിലെത്തിയ തിരിമാലി തീയേറ്ററുകളിൽ മികച്ച അഭിപ്രായം നേടുന്നുണ്ട്. കേരളത്തിലും നേപ്പാളിലുമായിട്ടാണ് കഥ നടക്കുന്നത്. ചിത്രത്തിൽ ജോയിൻ ചെയ്യുമ്പോൾ നേപ്പാളിൽ പോകാൻ കഴിയുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെന്നും പക്ഷേ അത് സാധിച്ചില്ലെന്നും അന്ന പറയുന്നു. കൗമുദി മൂവിസിന്റെ യൂട്യൂബ് ചാനലിലാണ് ഇരുവരും പരസ്‌പരം വിശേഷങ്ങൾ പങ്കുവച്ചത്.
ചിത്രത്തിന്റെ പേര് തിരിമാലി എന്നാണെന്ന് അവസാനം അറിഞ്ഞ ആളാണ് താനെന്നും ആദ്യം അതിന്റെ അർത്ഥം മനസിലായില്ലെന്നും ലിച്ചി പറയുന്നു. ഭർത്താവിന്റെ വേഷത്തിലെത്തിയ ബിബൻ ചേട്ടനൊപ്പം വളരെ കംഫർട്ടബിളായിരുന്നു.
ഒരു സീനിൽ ബിബിൻ ഗംഭീരമായി പെർഫോം ചെയ്തിട്ടുണ്ടെന്നും താരം പറയുന്നു. നേപ്പാളിലേക്ക് അദ്ദേഹത്തിന്റെ കഥാപാത്രം പ്രയാസപ്പെട്ട് നടന്നു പോകുന്ന ഒരു സീനുണ്ട്. നേരിട്ട് കണ്ടപ്പോൾ ആ സീൻ അത്ര ഇഷ്‌ടമായില്ല. പക്ഷേ സ്ക്രീനിൽ ചെക്ക് ചെയ്‌തപ്പോൾ നന്നായിരുന്നുവെന്നും അന്ന പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |