SignIn
Kerala Kaumudi Online
Friday, 18 September 2026 11.30 PM IST

'കഴുത എന്നും കഴുത തന്നെ, ഞാൻ എന്നും പാകിസ്താനി'; വൈറലായി ഇമ്രാൻ ഖാന്റെ അഭിമുഖം

imran-khan

ലണ്ടൻ: വീണ്ടും വാർത്തകളിൽ നിറഞ്ഞ് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അവിശ്വാസ പ്രമേയത്തിലൂടെ പ്രധാനമന്ത്രി സ്ഥാനം നഷ്ടപ്പെട്ട ശേഷം യൂറോപ്പിൽ താമസിച്ച് വരുന്ന ഇമ്രാൻ ഖാന്റെ ഒരു യൂട്യൂബ് വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. 'യുകെ എന്നെ എപ്പോഴും സ്വാഗതം ചെയ്തിരുന്നു, എന്നാൽ ഞാൻ ഒരിക്കലും അതിനെ എന്റെ രാജ്യമായി കണക്കാക്കിയിരുന്നില്ല. ഞാൻ സ്നേഹിച്ചത് പാകിസ്ഥാനെയായിരുന്നു. കഴുതയുടെ പുറത്ത് വരകൾ വരച്ചാൽ അത് സീബ്രയായി മാറില്ല. കഴുത കഴുതയായി തന്നെ തുടരും' - ഇമ്രാൻ ഖാൻ പറഞ്ഞു.

കണ്ടന്റ് ക്രിയേറ്റർ ജുനൈദ് അക്രമുമായുള്ള പോഡ്കാസ്റ്റിന്റെ ഭാഗമായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന്റെ മുഴുവൻ വീഡിയോയും ഇമ്രാൻ ഖാൻ തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിട്ടുണ്ട്. ഏപ്രിൽ പത്തിനാണ് ദേശീയ അസംബ്ലിയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും ഇമ്രാൻ ഖാനെ മാറ്റിയത്. പാകിസ്ഥാനിൽ ഭരണം കൊണ്ടുവരാൻ തന്റെ രാഷ്ട്രീയ എതിരാളികൾ യുഎസുമായി ഒത്തുകളിച്ചുവെന്ന് ഇമ്രാൻ ഖാൻ ആവർത്തിച്ച് ആരോപിച്ചിരുന്നു. എന്നാൽ ഇതിന് വിശ്വസനീയമായ തെളിവുകളൊന്നും അദ്ദേഹം നൽകിയിരുന്നില്ല. വിദേശ ഇടപെടലുകളുണ്ടെന്ന ആരോപണം വാഷിംഗ്ടൺ ശക്തമായി നിഷേധിച്ചിരുന്നു. തിരഞ്ഞെടുപ്പ് നേരത്തേ നടത്തണമെന്ന് ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മേയ് മാസത്തിന് മുമ്പ് പൊതു തിരഞ്ഞെടുപ്പ് നടത്താൻ കഴിയില്ലെന്ന് രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചതോടെ ഇമ്രാൻ വീണ്ടും പ്രതിസന്ധിയിലാകുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, IMRAN KHAN, INTERVIEW, PAKISTAN, PAKISTAN EX PRIME MINISTER, PRIME MINISTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360