SignIn
Kerala Kaumudi Online
Tuesday, 22 September 2026 6.52 AM IST

ശ്രീനിവാസൻ വധം: പ്രതികളുമായി തെളിവെടുത്തു

sreenivasan-assasination

പാലക്കാട്: ആർ.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകത്തിൽ കസ്റ്റഡിയിൽ വാങ്ങിയ പ്രതികളുമായി അന്വേഷകസംഘം തെളിവെടുത്തു. ശ്രീനിവാസനെ വെട്ടിയ ശംഖുവാരത്തോട് അബ്ദുൾ റഹ്മാൻ എന്ന അദ്രു (20), ഒലവക്കോട് കാവിൽപ്പാട് ഫിറോസ് (33) എന്നിവരെ ബി.ഒ.സി റോഡ് പള്ളിത്തെരുവിലും കാവിൽപാടും എത്തിച്ചാണ് തെളിവെടുത്ത്. കൊലപാതകത്തിനായി ആയുധങ്ങൾ കൈമാറിയ സ്ഥലങ്ങളാണിവ. കഴിഞ്ഞമാസം അബ്ദുൾ റഹ്മാനെ അറസ്റ്റ് ചെയ്ത് കല്ലേക്കാട് പുതിയ സ്റ്റോപ്പിന് സമീപം ഹസനീയപള്ളി റോഡിലെ മാമ്പ്ര ക്വാറിക്ക് സമീപത്തെത്തിച്ച് തെളിവെടുപ്പിനിടെ കൊടുവാൾ കണ്ടെടുത്തിരുന്നു. ഇതിൽ രക്തക്കറയുണ്ടായിരുന്നു. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യാനും തെളിവുകൾ ശേഖരിക്കാനുമാണ് അന്വേഷകസംഘം കസ്റ്റഡിയിൽവാങ്ങിയത്. പെരുന്നാൾ തലേന്ന് പ്രതി ഫിറോസിന്റെ കാവിൽപാടുള്ള വീടിന് നേരെ പെട്രോൾ ബോംബേറുണ്ടാരയിരുന്നു. സംഘത്തിലെ നാലുപേരും ഗൂഢാലോചനയിലും സഹായം നൽകിയവരുമായ 16 പേരുമാണ് ഇതുവരെ പിടിയിലായത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടുപേരെ പിടികൂടാനുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SREENIVASAN ASSASINATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA