SignIn
Kerala Kaumudi Online
Wednesday, 09 September 2026 2.12 PM IST

മൂലക്കുരു ഒറ്റമൂലിയുടെ രഹസ്യം മാത്രം അറിഞ്ഞാൽ പോര, ഷൈബിൻ മറ്റ് രണ്ട് പേരെ കൂടി കൊല്ലാൻ പദ്ധതിയിട്ടു; പത്ത് വർഷത്തിനിടെ സമ്പാദിച്ചത് മുന്നൂറ് കോടിയോളം

shibin

മലപ്പുറം: നിലമ്പൂരിലെ വൈദ്യനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ സ്വത്ത് അന്വേഷിച്ച് പൊലീസ്. പത്തുവർഷത്തിനിടെയായിരുന്നു ഇയാളുടെ സാമ്പത്തിക വളർച്ച. മുന്നൂറ് കോടിയോളം രൂപയുടെ സ്വത്ത് സമ്പാദിച്ചു.

രണ്ട് കോടിയോളം രൂപയ്ക്കാണ് ഷൈബിൻ നിലമ്പൂരിലെ വീട് വാങ്ങിയത്. നിരവധി ആഡംബര വാഹനങ്ങളും സ്വന്തമാക്കി. ഷൈബിൻ അതിബുദ്ധിമാനായ കുറ്റവാളിയാണെന്ന് പൊലീസ് പറഞ്ഞു. വൈദ്യനെക്കൂടാതെ രണ്ട് കൊലപാതകങ്ങൾ കൂടി പ്രതികൾ പദ്ധതിയിട്ടിരുന്നു. പ്രതികളുടെ ലാ‌പ്‌ടോപ്പിൽ നിന്ന് നിർണായക വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചു.

രണ്ടു പേരെ കൊല്ലാനുള്ള പദ്ധതി പ്രിന്റ് ചെയ്ത് ഭിത്തിയിൽ ഒട്ടിച്ചിരുന്നു.ഷൈബിന്റെ കൂട്ടാളിയായ മുക്കം സ്വദേശി ഹാരിസിനെയും മറ്റൊരു സ്ത്രീയെയും കൊല്ലാനായിരുന്നു പദ്ധതിയെന്നാണ് റിപ്പോർട്ടുകൾ. പ്രതികൾ കൂടുതൽ കൊലപാതകം നടത്തിയോ എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, SHIBIN, NILAMBUR MURDER CASE, POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY