അബുദാബി: യു.എ. ഇയുടെ പുതിയ പ്രസിഡന്റായി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ തിരഞ്ഞെടുത്തു. യു.എ. ഇയുടെ മൂന്നാമത്തെ പ്രസിഡന്റാണ് അദ്ദേഹം. അന്തരിച്ച ഖലീഫ ബിൻ സായിദിന്റെ സഹോദരനാണ് പുതിയ പ്രസിഡന്റ്.
യു.എ.ഇ സുപ്രീം കൗൺസിലാണ് പുതിയ ഭരണാധികാരിയെ തിരഞ്ഞെടുത്തത്. ഏകകണ്‌ഠേനയായിരുന്നു തീരുമാനം.
കഴിഞ്ഞ ദിവസമാണ് യു.എ.ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചത്. 73 വയസായിരുന്നു. 2004 നവംബർ മൂന്നു മുതൽ യു.എ.ഇ പ്രസിഡന്റായിരുന്നു.
മരണത്തെത്തുടർന്ന് യു എ ഇയിൽ നാൽപ്പതുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വകാര്യ മേഖലയിൽ മൂന്നുദിവസത്തെ അവധിയും പ്രഖ്യപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |