SignIn
Kerala Kaumudi Online
Monday, 12 October 2026 6.15 AM IST

കാർ യാത്രികനെ ആക്രമിച്ച് കവർച്ച നടത്തിയ സംഘത്തിലെ 2 പേർ പിടിയിൽ

ghghgh

വെഞ്ഞാറമൂട്: കാർ യാത്രികനെ വഴിയിൽ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിച്ച് പണവും സ്വർണാഭരണങ്ങളുമായി കടന്നുകളഞ്ഞ പ്രതികളിൽ രണ്ട് പേർ അറസ്റ്റിൽ.കേസുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളിൽ പനവൂർ വാഴൂർ വിളയിൽ വീട്ടിൽ നാസിം (43)പനവൂർ റാഷിദ്‌ (40)എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി 8.30 മണിയോടുകൂടി പൂജ സാധനങ്ങളുമായി വെഞ്ഞാറമൂട് നിന്ന് കാറിൽ ആനാട് കിഴക്കും കരയിലേക്ക് പോവുകയായിരുന്ന കിഴക്കും കര കിഴക്കേ കോണത്ത് വീട്ടിൽ മോഹന പണിക്കരെ (58 ) ഇന്നോവ കാറിലെത്തിയ അഞ്ചംഗസംഘം വാഹനത്തിന് കുറുക്കിട്ട് കാർ നിർത്തുകയും താങ്കളുടെ വാഹനത്തിന്റെ ഒരു ടയർ പഞ്ചർ ആണെന്നും ഇറങ്ങി നോക്കാനും ആവശ്യപ്പെട്ടു.

മോഹന പണിക്കർ കാറിൽ നിന്നുമിറങ്ങി വാഹനത്തിന്റെ ടയർ നോക്കവേ കാറിൽ നിന്നും അഞ്ചംഗസംഘം ഇറങ്ങി മോഹന പണിക്കരെ കാറിലേക്ക് വലിച്ചു കയറ്റുകയും സീറ്റിൽ കമിഴ്ത്തി കിടത്തി ക്രൂരമായി മർദ്ദിച്ചു എന്നും അദ്ദേഹം പരാതിയിൽ പറയുന്നു .

തുടർന്ന് അദ്ദേഹത്തിന്റെ കഴുത്തിൽ അണിഞ്ഞിരുന്ന11 പവൻ മാലയും കയ്യിൽ അണിഞ്ഞിരുന്ന മോതിരവും വാച്ചും കൈവശമുണ്ടായിരുന്ന 28,000 രൂപയും വാഹനത്തിൽ ഉണ്ടായിരുന്ന പേഴ്സും മറ്റു രേഖകളും കൈക്കലാക്കുകയും ചെയ്‌തു. പൊലീസിനെയോ മറ്റുള്ളവരെയോ വിവരമറിയിക്കുകയോ ചെയ്‌താൽ തന്നെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിൽ പറയുന്നു പൊലീസിൽ അറിയിക്കും എന്ന് പറഞ്ഞ മോഹന പണിക്കരെ വീണ്ടും മർദ്ദിച്ചവശനാക്കി ജീവൻ പോകും എന്നായപ്പോൾ ആരോടും പറയില്ല എന്ന് മോഹന പണിക്കർ മോഷ്ടാക്കളുടെ കാലുപിടിച്ച് അപേക്ഷിച്ചു എന്നും പൊലീസിൽ പരാതി കൊടുക്കില്ല എന്ന് ഉറപ്പുനൽകി എന്നും അതോടെ മോഷ്ടാക്കൾ മോഹന പണിക്കരെ റോഡിലേക്ക് വലിച്ചെറിഞ്ഞ ശേഷം കാറിൽ കയറി കടന്നുകളഞ്ഞന്നും പരാതിയിൽ പറയുന്നു. മറ്റു മൂന്ന് പ്രതികൾക്കായി ഊർജിത അന്വേഷണം ആരംഭിച്ചതായി വെഞ്ഞാറമൂട് സർക്കിൾ ഇൻസ്‌പെക്ടർ സൈജു നാഥ്‌ അറിയിച്ചു.

ഫോട്ടോ :അറസ്റ്റിലായ പ്രതികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY