ജോൺ പോൾ ജോർജ് നിർമ്മാതാവാകുന്നു
നവാഗതനായ ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന രോമാഞ്ചം എന്ന ചിത്രത്തിൽ സൗബിൻ ഷാഹിറും അർജുൻ അശോകനും പ്രധാന വേഷത്തിൽ എത്തുന്നു. അതിഥി വേഷത്തിൽ ചെമ്പൻ വിനോജ് ജോസ് എത്തുന്നു.
ബംഗ്ളൂരുവിൽ ചിത്രീകരണം പൂർത്തിയായ ചിത്രം ഗപ്പി, അമ്പിളി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ജോൺപോൾ ജോർജാണ് നിർമ്മിക്കുന്നത്. ജോൺപോൾ ജോർജിന്റെ ശിഷ്യനാണ് ജിത്തു മാധവൻ. ഹൊറർ കോമഡി ഗണത്തിൽപ്പെട്ട ചിത്രത്തിന് സനു താഹിർ ഛായാഗ്രഹണം നിർവഹിക്കുന്നു. ഛായാഗ്രാഹകനും സംവിധായകനുമായ സമീർ താഹിറിന്റെ സഹോദരനാണ് സനു. ജോൺപോൾ ജോർജ് പ്രൊഡക്ഷൻസും, ഗപ്പി സിനിമാസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് സുഷിൻ ശ്യാം സംഗീത സംവിധാനം ഒരുക്കുന്നു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. കിരൺദാസ് എഡിറ്ററും എ.ആർ. രാജാകൃഷ്ണൻ സൗണ്ട് ഡിസൈനും മാഷർ ഹംസ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു.അതേസമയം ജിന്ന് ആണ് റിലീസിന് ഒരുങ്ങുന്ന സൗബിൻ ഷാഹിർ ചിത്രം. സിദ്ധാർത്ഥ് ഭരതൻ ആണ് ജിന്ന് സംവിധാനം ചെയ്യുന്നത്.രാജീവ് രവി സംവിധാനവും ഛായാഗ്രഹണവും നിർവഹിക്കുന്ന തുറമുഖം ആണ് അർജുൻ അശോകന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |