SignIn
Kerala Kaumudi Online
Thursday, 19 September 2024 8.46 AM IST

ഇനി സേവ് ദ ഡേറ്റ് മെട്രോയിലായാലോ? ഓടുന്ന ട്രെയിനിലും ഫോട്ടോഷൂട്ട് നടത്താം കുറഞ്ഞ ചെലവിൽ

Increase Font Size Decrease Font Size Print Page
kochi-metro

കൊച്ചി: ഇനി മുതൽ മെട്രോയിൽ വിവാഹ ഫോട്ടോഷൂട്ടുമെടുക്കാം. കൊച്ചി മെട്രോയിലാണ് സേവ് ദ ഡേറ്റ് ഉൾപ്പെടെയുള്ള വിവാഹ ഫോട്ടോഷൂട്ടുകൾക്ക് അനുമതി നൽകിയത്. സിനിമാ- പരസ്യ ഷൂട്ടിംഗുകൾക്ക് നേരത്തേ അനുമതി നൽകിയിരുന്നു. ഇതിനെക്കാൾ തുക കുറച്ചാണ് വിവാഹ ഫോട്ടോഷൂട്ടുകൾക്കായി നൽകുക.

ട്രെയിനിൽ ഒരു കോച്ച് രണ്ട് മണിക്കൂർ സമയം ബുക്ക് ചെയ്യുന്നതിനായി 5000രൂപയാണ് നൽകേണ്ടത്. ഇതിന് പതിനായിരം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റും നൽകണം. മൂന്ന് കോച്ചിന് രണ്ട് മണിക്കൂർ നേരത്തേയ്ക്ക് 12,000രൂപയാണ്. ഇതിന് 25,000രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകേണ്ടത്. ഓടുന്ന ട്രെയിനിൽ രണ്ട് മണിക്കൂർ നേരത്തേയ്ക്ക് ഒരു കോച്ച് ബുക്ക് ചെയ്യാൻ 8000രൂപ നൽകണം. 25,000രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ്. മൂന്ന് കോച്ചുകൾക്ക് 17,000രൂപ നൽകണം. 25,000രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KOCHI METRO, SAVE THE DATE, WEDDING PHOTOSHOOT IN METRO
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.