പാവറട്ടി: പാവറട്ടി പഞ്ചായത്തിലെ അനധികൃത കെട്ടിട നിർമ്മാണത്തിനെതിരെ നടപടിയെടുക്കാൻ ഉത്തരവുണ്ടായിട്ടും മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നതിനെതിരെ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഒറ്റയാൾ സമരം. മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ഡേവിസ് പുത്തൂർ ആണ് സമരം നടത്തിയത്. പാവറട്ടി സെന്ററിൽ ഒട്ടേറെ കെട്ടിടങ്ങളും വ്യാപാരസ്ഥാപനങ്ങളും ചട്ടം ലംഘിച്ച് നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ ഫോർമർ പഞ്ചായത്ത് മെമ്പേഴ്‌സ് അസോസിയേഷൻ ബ്ലോക്ക് സെക്രട്ടറികൂടിയായ ഡേവിസ് വിവിധതലങ്ങളിൽ പരാതി നൽകിയിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി കെട്ടിട ഉടമകൾക്ക് നോട്ടീസ് നൽകിയെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. ഇതിനെതിരെയാണ് സമരം. ഭരണസമിതി യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ തുടർ നടപടികൾ സ്വീകരിക്കാൻ ആകൂ എന്നും വിഷയം അടുത്ത ചേരുന്ന ഭരണസമിതിയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയതായും പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഫ്രാൻസിസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |