ന്യൂഡൽഹി: ഓഹരി ഉടമകൾക്ക് 2021-22 സാമ്പത്തികവർഷത്തേക്കായി 250 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ച് പതഞ്ജലി ഗ്രൂപ്പിന് കീഴിലെ രുചി സോയ. ഈ രംഗത്തെ ഏറ്റവും ഉയർന്ന ലാഭവിഹിതമാണിതെന്ന് കമ്പനി വ്യക്തമാക്കി. രണ്ടുരൂപ മുഖവിലയുള്ള ഓരോ ഓഹരിക്കും അഞ്ചുരൂപ വീതമാണ് ലാഭവിഹിതം.
കഴിഞ്ഞ സാമ്പത്തികവർഷത്തെ നാലാംപാദമായ ജനുവരി-മാർച്ചിൽ രുചി സോയ 234.43 കോടി രൂപയുടെ ലാഭം നേടിയിരുന്നു. മുൻവർഷത്തെ സമാനപാദത്തിൽ ലാഭം 314.33 കോടി രൂപയായിരുന്നു. പ്രവർത്തന വരുമാനം 37.72 ശതമാനം ഉയർന്ന് 6,663.72 കോടി രൂപയായി. 806.31 കോടി രൂപയാണ് രുചി സോയയുടെ വാർഷിക അറ്റാദായം. മുൻവർഷം ഇത് 680.77 കോടി രൂപയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |