SignIn
Kerala Kaumudi Online
Thursday, 17 September 2026 7.02 PM IST

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ പിന്തള്ളി ബി.ജെ.പി മുന്നിൽ: സി.പി.എമ്മും കോൺഗ്രസും ചിത്രത്തിലില്ല

wb

കൊൽക്കത്ത: രാജ്യഭരണത്തിൽ ഉത്തർപ്രദേശ് കഴിഞ്ഞാൽ നിർണായകമാകുമെന്ന് കരുതുന്ന പശ്ചിമ ബംഗാളിലെ ആദ്യ ഫലസൂചനകൾ പുറത്ത് വരുമ്പോൾ തൃണമൂൽ കോൺഗ്രസും ബി.ജെ.പിയും ഒപ്പത്തിനൊപ്പം. 17 സീറ്റുകളിൽ ഇരുപാർട്ടികളും ഇപ്പോൾ ലീഡ് ചെയ്യുകയാണ്. എന്നാൽ സി.പി.എമ്മും കോൺഗ്രസും എവിടെയും ലീഡ് ചെയ്യുന്നതായുള്ള വാർത്തകൾ പുറത്ത് വരുന്നില്ല.

ടൈംസ് നൗ-വിഎംആർ എക്‌സിറ്റ് പോൾ സർവേ പ്രകാരം 2014ൽ 2 സീറ്റ് നേടിയ ബി.ജെ.പി ഇത്തവണ 11 സീറ്റ് നേടും. തൃണമൂൽ കോൺഗ്രസ് 28ഉം കോൺഗ്രസ് രണ്ട് സീറ്റും നേടുമെന്നാണ് പ്രവചനം.ഇന്ത്യ ടുഡെ- അക്‌സിസ് മൈ ഇന്ത്യയുടെ എക്‌സിറ്റ് പോൾ പ്രവചന പ്രകാരം 19-22 സീറ്റ് തൃണമൂൽ കോൺഗ്രസും, 19-23 ബി.ജെ.പിയും നേടുമെന്ന് പറയുന്നു.എബിപി എക്‌സിറ്റ് പോൾ ഫലപ്രകാരം ബിജെപി 16 സീറ്റും തൃണമൂൽ കോൺഗ്രസ് 24സീറ്റും കോൺഗ്രസും മറ്റുള്ളവരും 2 സീറ്റ് വരെ നേടും.

റിപ്പബ്ലിക്ക് സി വോട്ടർ എക്‌സിറ്റ് പോൾ സർവേ പ്രകാരം തൃണമൂൽ കോൺഗ്രസ് 29 സീറ്റ്, ബി.ജെ.പി 11,കോൺഗ്രസ് 2 സീറ്റ് എന്നിവ സ്വന്തമാക്കും. പശ്ചിമ ബംഗാളിൽ ലെഫ്റ്റ് ഫ്രണ്ടിന് ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന് സി വോട്ടറും റിപ്പബ്ലിക് ടിവി ജൻകി ബാത്തും ഒരു പോലെ പറയുന്നു. ന്യൂസ് 18- ഐപിഎസ്ഒഎസ് സർവേ പ്രവചിക്കുന്നത് 36-38 സീറ്റ് തൃണമൂൽ കോൺഗ്രസും ബി.ജെ.പി 3-5 സീറ്റും നേടും.എല്ലായിപ്പോഴും എക്‌സിറ്റ് പോൾ ഫലങ്ങൾ കൃത്യമായിരിക്കണമെന്നില്ല. ഇതിൽ മാറ്റങ്ങൾ ഉണ്ടാകാം. മെയ് 23ന് ഔദ്യോഗിക ഫലം പുറത്ത് വരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOKSABHA POLL 2019, ELECTION 2019, , BENGAL, WEST BENGAL, ELECTION 2019
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY