
ബംഗളൂരു: ഒരു വീട്ടിൽ നിന്ന് പാചകവാതക സിലിണ്ടർ മോഷ്‌ടിച്ച് യുവാക്കൾ. ബംഗളൂരുവിലാണ് സംഭവം. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ഭാഗമായി രാജ്യത്ത് പാചകവാതക വിതരണം ആശങ്കയിലായിരിക്കുന്ന സാഹചര്യത്തിലാണ് മോഷണം നടന്നിരിക്കുന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്.
രണ്ടുപേർ സ്‌കൂട്ടറിൽ ബേഗൂരിലെ വീട്ടിലേക്ക് വരുന്നത് വീഡിയോയിൽ കാണാം. ഹെൽമറ്റ് ധരിച്ചിരിക്കുന്നതിനാൽ ഇവരുടെ മുഖം വ്യക്തമായിട്ടില്ല. ഒരാൾ സ്‌കൂട്ടറിൽ ഗേറ്റിനുള്ളിലേക്ക് കയറിയപ്പോൾ രണ്ടാമൻ വീടിന് പുറത്ത് നിന്നു. നിമിഷങ്ങൾക്കുള്ളിൽ പ്രതികളിൽ ഒരാൾ സ്‌കൂട്ടറിൽ രണ്ട് സിലിണ്ടറുകളുമായി പുറത്തേക്കുവന്നു. തുടർന്ന് രണ്ടുപേരും സ്‌കൂട്ടറിൽ സ്ഥലംവിട്ടു. കർണാടകയിൽ ജനങ്ങൾ മുഴുവൻ ഉഗാദി ഉത്സവം ആഘോഷിക്കുന്നതിനിടെയാണ് മോഷണം നടന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
പശ്ചിമേഷ്യൻ യുദ്ധത്തിന് പിന്നാലെ ഇന്ത്യയിൽ പല സ്ഥലങ്ങളിലും പാചകവാതക സിലിണ്ടർ പ്രതിസന്ധി നേരിടുന്നുണ്ട്. കടകളിൽ ഭൂരിഭാഗവും പൂട്ടിക്കിടക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |