SignIn
Kerala Kaumudi Online
Monday, 14 September 2026 1.41 PM IST

റോഡ് നിർമ്മാണം തടഞ്ഞ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

suspended

തിരുവനന്തപുരം: എറണാകുളം പൈങ്ങോട്ടൂർ മുള്ളരിക്കാട് പി.ഡബ്ലിയു.ഡി റോഡ് നിർമ്മാണം നടക്കുന്നതിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി നിർമ്മാണ സാമഗ്രികൾ പിടിച്ചെടുക്കുകയും ജെ.സി.ബി ഡ്രൈവറെ ഓഫീസിൽ പൂട്ടിയിടുകയും ചെയ്ത സംഭവത്തിൽ മുള്ളരിങ്ങാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ.അജയഘോഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ.എ ഷമീർ എന്നിവരെ സസ്‌പെൻഡ്ചെയ്തു.
മുള്ളരിങ്ങാട് റേഞ്ചിൽപ്പെട്ട ചാത്തമറ്റം - ഒറ്റക്കണ്ടം പി.ഡബ്ലിയു.ഡി റോഡിന്റെ അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനിടെ തേക്ക് തോട്ടങ്ങളിൽ മൂന്നിടത്ത് അടിക്കാട് തെളിച്ച് മണ്ണ് നിരപ്പാക്കിയതുമായി ബന്ധപ്പെട്ടാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ജെ.സി.ബി ഡ്രൈവറെ കസ്റ്റഡിയിലെടുത്തത്.

തുടർന്ന് നാട്ടുകാർ സംഘടിച്ചെത്തി ജെ.സി.ബി ഡ്രൈവറെ ബലമായി മോചിപ്പിക്കുകയും സെക്ഷൻ കെട്ടിടത്തിന്റെ ചില്ല് തകർക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് പോത്താനിക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.നിസാരപ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുന്നതിന് പകരം സംഘർഷ അന്തരീക്ഷം സൃഷ്ടിച്ച ഉദ്യോഗസ്ഥരുടെ സങ്കുചിത ചിന്താഗതിയും കൃത്യനിർവഹണത്തിലെ വീഴ്ചയും ചൂണ്ടിക്കാട്ടിയാണ് സസ്‌പെൻഷൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUSPENDED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA