പൃഥ്വിരാജിനെ നായകനാക്കി മേജർ രവി സംവിധാനം ചെയ്‌ത ചിത്രമാണ് പിക്കറ്റ് 43. പതിവ് രീതിയിലുള്ള യുദ്ധച്ചിത്രങ്ങളിൽ നിന്ന് വേറിട്ട രീതിയിലാണ് സംവിധായകൻ ഈ ചിത്രം ഒരുക്കിയത്.
ഇപ്പോഴിതാ പിക്കറ്റ് 43 പോലെയൊരു ചിത്രം ഒന്നുകൂടി ചെയ്തുകൂടെ എന്ന് മേജർ രവിയോട് ആവശ്യപ്പെടുകയാണ് സംവിധായകൻ അൽഫോൺസ് പുത്രൻ. അത്തരമൊരു ചിത്രം ചെയ്യാൻ താൻ ഇനി പൃഥ്വിരാജിനോട് പറയണോ എന്നും സംവിധായകൻ ചോദിച്ചു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു അൽഫോൺസിന്റെ പ്രതികരണം.
പോസ്റ്റിന് പിന്നാലെ അൽഫോൺസിന് മറുപടിയുമായി മേജർ രവി എത്തി. ഞാനും ഹൃദയത്തിൽ ചേർത്തുവച്ച സിനിമയാണ് പിക്കറ്റ് 43 എന്നും അത്തരമൊരു ചിത്രവുമായി ഉടനെയെത്തുമെന്നും അദ്ദേഹം മറുപടി നൽകി.
മേജര്‍ രവിയുടെ സംവിധാനത്തിൽ 2015ല്‍ പുറത്തിറങ്ങിയ പിക്കറ്റ് 43 സൈനികരുടെ ജീവിതത്തിലെ വൈകാരിക മുഹൂർത്തങ്ങളാണ് പകർത്തിയത്. ഗോള്‍ഡാണ് അല്‍ഫോണ്‍സിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. പൃഥ്വിരാജാണ് ചിത്രത്തിലെ നായകൻ. നയൻതാര നായികയായി എത്തുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |