മുഖ്യമന്ത്രി പിണറായി വിജയന് 33 ലക്ഷത്തിന്റെ പുതിയ കിയ കാർണിവൽ വാങ്ങാൻ ആഭ്യന്തരവകുപ്പിന്റെ ഉത്തരവ് ഇറങ്ങിയതിന് പിന്നാലെ വിമർശനവുമായി മുൻ എം എൽ എയും കോൺഗ്രസ് നേതാവുമായ കെ എസ് ശബരിനാഥൻ. ഇടയ്ക്കിടെ വാഹനം മാറ്റുന്ന മലയാളത്തിലെ സൂപ്പർ താരങ്ങൾ വരെ മുഖ്യമന്ത്രിക്ക് മുന്നിൽ തോറ്റുപോകുമെന്ന് ശബരിനാഥൻ ഫേസ്ബുക്കിൽ കുറിച്ചു. കെ എസ് ആർ ടിസിക്ക് പണം കൊടുത്തില്ലെങ്കിലും പഞ്ചായത്തുകൾക്കുള്ള സർക്കാർ വിഹിതം കുറഞ്ഞാലും വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് ഇല്ലെങ്കിലും പ്രശ്നമൊന്നുമില്ല, പിന്നീട് എപ്പോഴെങ്കിലും പണം കൊടുത്താൽ മതിയല്ലോയെന്നും ശബരിനാഥൻ പരിഹസിക്കുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
മുഖ്യമന്ത്രി ലേറ്റസ്റ്റ് മോഡൽ ഇന്നോവ ക്രിസ്റ്റ വാങ്ങിയത് ജനുവരി 2022ൽ.എന്തായാലും മാസം ആറ് കഴിഞ്ഞില്ലേ, ഇനി ഒരു പുതിയ കിയ കാർണിവൽ ആകാം, അതാണ് അതിന്റെ ഒരു മിഴിവ്!
കെ.എസ്.ആർ.ടി.സിക്ക് ശമ്പളം കൊടുത്തില്ലെങ്കിൽ എന്താ?പഞ്ചായത്തുകൾക്കുള്ള സർക്കാർ വിഹിതം കുറഞ്ഞാൽ എന്താ?വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് ഇല്ലെങ്കിൽ എന്താ,പിന്നീട് എപ്പോഴെങ്കിലും പണം കൊടുത്താൽ മതിയല്ലോ!
എന്തായാലും ഇടയ്ക്കിടെ വാഹനം മാറ്റുന്ന നമ്മുടെ മലയാളം സൂപ്പർ താരങ്ങൾ സി എമ്മിന്റെ മുമ്പിൽ തോറ്റു പോകുമല്ലോ, അതു മതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |