SignIn
Kerala Kaumudi Online
Tuesday, 06 October 2026 7.39 AM IST

മോൻസണിന്റെ ജാമ്യാപേക്ഷയിൽ സർക്കാരിന്റെ നിലപാട് തേടി

monson-mavunkal

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ചതടക്കമുള്ള രണ്ടു പീഡനക്കേസുകളിൽ ജാമ്യംതേടി മോൻസൺ മാവുങ്കൽ നൽകിയ ഹർജികളിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാടുതേടി. ഹർജികൾ ജൂലായ് എട്ടിന് പരിഗണിക്കാൻ മാറ്റി.

വ്യാജപുരാവസ്തുക്കളുടെ പേരിൽ തട്ടിപ്പുനടത്തി അറസ്റ്റിലായതോടെയാണ് മോൻസണിനെതിരായ പീഡനക്കേസുകൾ പുറത്തുവന്നത്. തന്റെ സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന സ്ത്രീയുടെ മകളെ ഉന്നതവിദ്യാഭ്യാസത്തിന് സഹായം നൽകാമെന്ന് പറഞ്ഞു പീഡിപ്പിച്ചെന്ന പോക്സോ കേസിന്റെ വിചാരണ എറണാകുളത്തെ പ്രത്യേകകോടതിയിൽ നടക്കുകയാണ്. മറ്റൊരു സ്ത്രീയെ പീഡിപ്പിച്ചെന്ന കേസും നിലവിലുണ്ട്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ 2021 സെപ്തംബർ 25ന് അറസ്റ്റിലായ മോൻസണെതി‌രെ 15 കേസുകളാണുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MONSON, COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA