ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന ബിഗ് ബഡ്ജറ്റ് പീരിഡ് ത്രില്ലർ ചിത്രത്തിന് ജയിലർ എന്നു പേരിട്ടു. പൊള്ളാച്ചിയിൽ ചിത്രീകരണം പൂർത്തിയായ ചിത്രത്തിൽ ജയിലറുടെ വേഷമാണ് ധ്യാൻ അവതരിപ്പിക്കുന്നത്. ദിവ്യപിള്ള ആണ് നായിക. 1956 - 57 കാലഘട്ടത്തിൽ നടന്ന സംഭവകഥയണ് ചിത്രത്തിന്റേത്. സക്കീർ മഠത്തിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മനോജ് കെ. ജയൻ, ശ്രീജിത് രവി, നവാസ് പള്ളിക്കുന്ന്, ബിനു അടിമാലി, ഉണ്ണി രാജ, ജയപ്രകാശ്, ബി.കെ. ബൈജു, ശശാങ്കർ, ടിജു മാത്യു, ശാന്തകുമാരി, ബാലതാരങ്ങളായ സജീഷ് മാരാർ, സൂര്യദേവ് സജീഷ് മാരാർ എന്നിവരാണ് മറ്റു താരങ്ങൾ. ഗോൾഡൻ വില്ലേജിന്റെ ബാനറിൽ എൻ.കെ. മുഹമ്മദ് ആണ് നിർമ്മാണം. ഛായാഗ്രഹണം മഹാദേവൻ തമ്പി. എഡിറ്റർ: ദീപു ജോസഫ്. സംഗീതം: റിയാസ് പയ്യോളി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |